Kerala News Politics

തരൂരിന്റെ ലേഖനവിവാദം: ‘ഇനി വിവാദം വേണ്ട, അടഞ്ഞ അധ്യായം’ – കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും ഇതിനെ അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന്റെ താൽപര്യമെന്നും കെ. സി. വേണുഗോപാൽ വ്യക്തമാക്കി. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ ലഭിക്കുമ്പോൾ നിലപാട് മാറ്റുമെന്ന് തരൂർ തന്നെയാണ് അറിയിച്ചതെന്നും പാർട്ടി അതിനെ മുഖവിലയ്ക്കു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ചെറുകിട വ്യവസായങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്, അതേസമയം സർക്കാർ കൃത്രിമ കണക്കുകളുമായി മുന്നോട്ട് പോകുന്നതായി കെ. സി. വേണുഗോപാൽ വിമർശിച്ചു. തരൂരുമായി പാർട്ടി Read More…