ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ കാഴ്ചക്കുല സമർപ്പണം നാളെ (ആഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങിൽ നടക്കും. രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ക്ഷേത്രം ഊരാളനും തന്ത്രിയും മറ്റു ഭരണസമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ച്‌ചക്കുല സമർപ്പിക്കും. ദേവസ്വം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് Read More…


