ലണ്ടന്‍: കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്ലീം സമൂഹത്തിന്റെ പശ്ചാത്തലത്തിലുള്ള കഥാസമാഹാരമായ ‘ഹാര്‍ട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്. കന്നഡയില്‍ എഴുതിയ ഈ രചന മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തി ഇംഗ്ലീഷിലേക്കാണ് വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക കൃതിയാണിത്. അര്ധലക്ഷം പൗണ്ട് (ഏകദേശം 53 ലക്ഷം രൂപ) സമ്മാനത്തുക ബാനുവും ദീപ ബസ്തിയും തമ്മില്‍ പങ്കുവെക്കും. 1990 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ബാനു Read More…


