കണ്ണൂർ: ഇനി ‘കണ്ണൂർ ഫെനി’ക്ക് ചിയേഴ്സ് പറയാം! പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചു. പ്രസിദ്ധമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്താണ് ഈ നാടൻ പാനീയം നിർമ്മിക്കുന്നത്. 2016ൽ ഉരുത്തിരിഞ്ഞ ആശയമാണ് അവസാനം ഡിസംബറിൽ വിപണിയിലെത്താൻ ഒരുങ്ങുന്നത്. ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം മാറ്റിവച്ചിട്ടുണ്ട്. “പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണനിലവാരം Read More…


