ന്യൂഡൽഹി: കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പ് തുടക്കമായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വാരണാസിയിലെത്തുന്ന എല്ലാ പ്രതിനിധികൾക്കും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ‘തിരുക്കുറൾ പഠിക്കാം’ എന്ന അർത്ഥം വരുന്ന ‘തിരുക്കുറൾ പയില്വോം’ എന്നതാണ് ഈ വർഷത്തെ സംഗമത്തിൻ്റെ പ്രമേയം. മഹാകവിയും ദാർശനികനുമായ തിരുവള്ളുവരുടെ കാലാതീതമായ ചിന്തകൾ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ വിലപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് വിദേശ ഭാഷകളുൾപ്പെടെ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത Read More…


