ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടന പാത സോൻപ്രയാഗ്–ഗൗരികുണ്ഡ്–കേദാർനാഥ് മേഖലയിലെ ആരോപിക്കപ്പെടുന്ന പരിസ്ഥിതി ലംഘനങ്ങളിൽ ഉത്തരാഖണ്ഡ് സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം അഫ്റോസ് അഹമ്മദ് എന്നിവരടങ്ങിയ പ്രിൻസിപ്പൽ ബെഞ്ചാണ് വിഷയത്തിൽ ബന്ധപ്പെട്ട കക്ഷിക്ക് നോട്ടീസ് നൽകിയത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അമിത് ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ട്രൈബ്യൂണലിൻ്റെ നടപടി.
Tag: kedarnath
കേദാർനാഥിൽ അഞ്ച് മാസത്തിനിടെ 50.30 ടൺ മാലിന്യം
ഡെറാഡൂൺ: 2026ലെ തീർത്ഥാടന സീസണിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ കേദാർനാഥ് ധാമിൽ ശേഖരിച്ചത് 50.30 മെട്രിക് ടൺ മാലിന്യം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഓരോ തീർത്ഥാടന സീസണിലും ആകെ രേഖപ്പെടുത്തിയ മാലിന്യത്തേക്കാൾ കൂടുതലാണിത്. നോയിഡ സ്വദേശിയും ആർടിഐ ആക്റ്റീവിസ്റ്റുമായ അമിത് ഗുപ്ത നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കേദാർനാഥ് നഗർ പഞ്ചായത്തിൽ നിന്ന് കണക്കുകൾ ലഭിച്ചത്. പഞ്ചായത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ കേദാർനാഥിൽ 32.58 മെട്രിക് ടൺ, 2024ൽ 26.10 മെട്രിക് ടൺ, 2025ൽ 21.40 Read More…
ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം Read More…


