തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച സാഹചര്യത്തിൽ, പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന – ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും, പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം എടുത്തുകളഞ്ഞെന്നും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്തവയായി മാറ്റിയതിൽ പ്രതിപക്ഷം കർശനമായ നിലപാട് എടുത്തു. സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ ചട്ടങ്ങൾ പ്രകാരം നക്ഷത്ര ചിഹ്നം നീക്കം ചെയ്തതിനെ ന്യായീകരിച്ചു. “ചട്ടലംഘനം ഒന്നും നടന്നിട്ടില്ല, Read More…