സ്പീക്കർ കസേരയിലിരുന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭ നിയന്ത്രിക്കുമ്പോൾ പേരിലെ ഇൻഷ്യൽ മാറിപ്പോയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക വേറെ ആളായിരിക്കും. കണക്ക് കൃത്യമായി പറഞ്ഞാൽ 34 പേരാണ് ഇത്തവണ മറ്റൊരാളോട് സമാന പേരുള്ളവരായി സഭയിൽ ഉള്ളത്.
ചിരിയുണർത്തുന്ന ചില ‘പേരുസാമ്യങ്ങൾ’ ഒന്ന് പരിശോധിക്കാം.
സ്പീക്കർ മന്ത്രി കെ. മുരളീധരനെ വിളിക്കുമ്പോൾ ഒരുപക്ഷേ എഴുന്നേൽക്കുന്നത് ബിജെപിയിലെ വി.മുരളീധരനായിരിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദ്ദേശിക്കുമ്പോൾ ‘ചെന്നിത്തല’ എന്നു കൂടി ചേർത്തില്ലെങ്കിൽ ഒരുപക്ഷെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായി നിൽക്കുക രമേഷ് പിഷാരടി ആയിരിക്കും.
സഭയിൽ ഏറ്റവും സാമ്യമുള്ള പേരുകാരാണ് വി. ജോയിയും വി.എസ് ജോയിയും. ഒരാൾ സിപിഎം, മറ്റേയാൾ കോൺഗ്രസ്.
ഇതുപോലെ തന്നെ കെ. രാജൻ, കാരായി രാജൻ, രാജൻ ജെ. പല്ലൻ എന്നിങ്ങനെ 3 രാജന്മാരാണ് സഭയിലുള്ളത്.
പേരിലെ ഈ സാമ്യങ്ങൾ കൂടി പരിശോധിച്ചോളു – എ.പി അനിൽ കുമാർ & ജി.ആർ അനിൽ, എ.കെ.എം അഷ്റഫ് & ടി.പി അഷ്റഫ് അലി, ഒ.ജെ ജനീഷ് & കെ.യു ജനീഷ് കുമാർ, എ.സി മൊയ്തീൻ & കുറുക്കോളി മൊയ്തീൻ, പി.കെ പ്രവീൺ & കെ പ്രവീൺ കുമാർ, ഷിബു ബേബി ജോൺ & ഷിബു തെക്കുംപുറം, സുമേഷ് അച്യുതൻ & കെ.വി സുമേഷ്, എ.ഡി തോമസ് & തോമസ് ഉണ്ണിയാടൻ, പി.സി വിഷ്ണുനാഥ് & വിഷ്ണു മോഹൻ, ഇവർക്ക് പുറമെ സഭയിലെ ‘ജോൺ’മാരായി അപു ജോൺ ജോസഫ്, സി.പി ജോൺ, ഷിബു ബേബി ജോൺ എന്നിവരുമുണ്ട്.
ഏതായാലും ഇവർ ഓരോരുത്തരുടേയും പേര് മനപാഠമാക്കുകയാണ് സ്‌പീക്കറുടെ ആദ്യ കടമ്പ.





