Culture India Kerala News

സെപ്തംബറിൽ കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കിയത് 6086 ഭക്തർ

ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടo സെപ്തംബറിൽ വഴിപാട് ശീട്ടാക്കിയത് 6086 ഭക്തർ. മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബർ രണ്ടിന് അവതാരം കഥയോടെയാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ആരംഭിച്ചത്.കഴിഞ്ഞ 24 ദിവസങ്ങളിലായി നടന്ന കൃഷ്ണനാട്ടത്തിനാണ് 6086 പേർ വഴിപാടുകാരായത്. അഭീഷ്ട കാര്യസിദ്ധിക്കായുള്ള ബാണയുദ്ധം കഥയാണ് കൂടുതൽ ഭക്തർ ശീട്ടാക്കിയത്. 1916 .അവതാരം:1066, കാളിയമർദ്ദനം:678, രാസക്രീഡ:213, കംസവധം:244, സ്വയംവരം:1755, വിവിദവധം:171, സ്വർഗ്ഗാരോഹണം:43 എന്നിങ്ങനെയാണ് ഓരോ കൃഷ്ണനാട്ടം കഥക്കും ഭക്തർ വഴിപാടുകാരായത്.അവതാരം കഥയുടെ ഫലശ്രുതി സന്താനലബ്ധിയാണ്. കാളിയമർദ്ദനം -വിഷബാധാ ശമനം രോഗമുക്തി, Read More…