ബെംഗളൂരു കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ലോകോത്തര സ്റ്റേഷനായി മാറ്റാൻ 1,500 കോടി രൂപ ചെലവിൽ നവീകരണ പദ്ധതി പ്രഖ്യാപിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ സജ്ജമാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 160 ഏക്കറിൽ നടക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ അറിയിച്ചു. വിശാലമായ ലോബി, എസി വിശ്രമ മുറികൾ, ഉയർന്ന നിലവാരമുള്ള പ്ലാറ്റ്ഫോം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടെ വിമാനത്താവള തലത്തിലുള്ള സൗകര്യങ്ങൾ. പുതിയ വികസന പ്രവർത്തനങ്ങൾ വഴി ജോലിഅവസരങ്ങൾ Read More…


