ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിന് നിയമസഭയുള്ള പ്രത്യേക കേന്ദ്രഭരണ പ്രദേശം (Union Territory) അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കുക്കി നാഷണൽ ഓർഗനൈസേഷൻ (KNO), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (UPF) സംഘടനകൾ. 2023 മേയിൽ മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സാഹചര്യം അടിസ്ഥാനപരമായി മാറിയെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിൽ ഒപ്പുവെച്ചിട്ടുള്ള സംഘടനകളാണ് KNOയും UPFയും. സംഘർഷത്തിന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ-ഭരണ സംവിധാനത്തിലേക്ക് തിരിച്ചുപോകുന്നത് നിലവിലെ സാഹചര്യത്തിൽ യാഥാർത്ഥ്യബോധമുള്ളതോ അംഗീകരിക്കാവുന്നതോ Read More…
Tag: kuki
മണിപ്പൂരിൽ ബന്ദികളാക്കിയ 28 നാഗ, കുക്കി വിഭാഗക്കാരെ മോചിപ്പിച്ചു
മണിപ്പൂരിലെ കാങ്പോക്പി, സെനാപതി ജില്ലകളിൽ ആയുധധാരികൾ ബന്ദികളാക്കിയിരുന്ന നാഗ, കുക്കി വിഭാഗങ്ങളിൽപ്പെട്ട 28 പേരെ മോചിപ്പിച്ചു. ആകെ 38 പേരെയാണ് തട്ടിക്കൊണ്ടുപോയിരുന്നത്. ബുധനാഴ്ച കാങ്പോക്പിയിൽ സംശയിക്കുന്ന തീവ്രവാദികൾ മൂന്ന് സഭാ നേതാക്കളെ വെടിവെച്ച് കൊലപ്പെടുത്തുകയും നാല് പേരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. നോനേ ജില്ലയിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യക്ക് പരിക്കേറ്റു. കോൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗ വനിതകളെ ആയുധധാരികൾ ബന്ദികളാക്കിയിരുന്നുവെന്നും പിന്നീട് മഖാൻ Read More…



