തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ച പ്രായാനുസൃതമായി നിരീക്ഷിക്കാൻ ‘കുഞ്ഞൂസ് കാർഡ്’ എന്ന പുതിയ ശാസ്ത്രീയ മാർഗം അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് പുതിയ കാർഡിന്റെ പ്രകാശനം നിർവഹിച്ചത്. കുട്ടിക്ക് സ്വയം നിർവഹിക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനം നൽകാനാകും എന്നതാണ് കാർഡിന്റെ മുഖ്യ സവിശേഷത. സംവേദനശേഷികൾ, സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ, ദന്താരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി വളർച്ചാ മാറ്റങ്ങൾ വിലയിരുത്താൻ കാർഡ് സഹായിക്കുന്നു. കാർഡിൽ ഉയരം, Read More…


