ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിനായി കേരള വാട്ടർ അതോറിറ്റി (KWA) തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ, തീർഥാടകർക്കായി 68 ലക്ഷം ലിറ്റർ വെള്ളം എട്ട് സംഭരണികളിലായി സംഗ്രഹിച്ചിട്ടുണ്ട്. കൂടാതെ, പമ്പയിലും സന്നിധാനത്തും നൂറുകണക്കിന് താൽക്കാലിക ടാപ്പുകൾ വഴി കുടിവെള്ളം വിതരണം നടത്തും. വിവിധ ഭാഗങ്ങളിലായി 35000 ലിറ്റർ ജലം ഓരോ മണിക്കൂറിലും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി റിവേഴ്സ് ഓസ്‌മോസിസ് (RO) പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിനു പുറമെ, ദൂര പ്രദേശങ്ങളിലും Read More…