തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം . 30 സീറ്റുകളിൽ 17 എണ്ണം ഇടതു മുന്നണി സ്വന്തമാക്കുകയും, യുഡിഎഫ് 12 സീറ്റ് നേടുകയും ചെയ്തു. എസ്ഡിപിഐ ഒരു വാർഡിൽ വിജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, കോട്ടയം രാമപുരം പഞ്ചായത്തിന്റെ ഭരണം യുഡിഎഫ് നേടി. റാമപുരം ഏഴാം വാർഡിൽ യുഡിഎഫിന്റെ രജിത ടി.ആർ 235 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫിന്റെ Read More…
Tag: local wards
28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24 തിങ്കളാഴ്ച
സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. Read More…



