ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യുപി വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്. പിഎം പോഷൺ പദ്ധതിയുടെ മാർഗരേഖ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ കുട്ടികളെയാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സ്‌കൂളിലെ എൽ.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് സർക്കാർ അംഗീകാരമുണ്ടെന്ന വസ്തുതയും ഉടുമ്പൻചോല മേഖലയിലെ സാധാരണക്കാരായ തമിഴ് Read More…


