Kerala News

ദേശീയപാതയില്‍ മലപ്പുറത്ത് ടോള്‍ പിരിവ് 30 മുതല്‍; 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ്

മലപ്പുറം: പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍ പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും. ടോള്‍ പ്‌ളാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. Read More…

Kerala News

മലപ്പുറത്ത് നിപ ജാഗ്രത: എല്ലാവർക്കും മാസ്ക് നിർബന്ധം, രണ്ട് പഞ്ചായത്തിലും ഒരു വാർഡിലും നിയന്ത്രണങ്ങൾ

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ 42കാരിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മലപ്പുറം ജില്ലയിൽ നിയന്ത്രണ നടപടികൾ കർശനമാക്കുന്നത്. ഇവർ സാധാരണയായി വീട്ടിൽ നിന്നു അധികം പുറത്തു പോകാറില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇവർ സമ്പർക്കത്തിലായിരുന്ന സ്ഥലങ്ങൾ പരിശോധിച്ചുവരികയാണ്. ജില്ലയിൽ ഇതുവരെ അസ്വാഭാവിക മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോ​ഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും. വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ രണ്ടാം വാർഡ്, മറാക്കര, എടയൂർ പഞ്ചായത്തുകൾ Read More…

Kerala News

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളിൽ തിളങ്ങി കേരളം, കിലയ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും ദേശീയ അംഗീകാരം

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം  സ്വന്തമാക്കി.  ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരമാണ് കില നേടിയത്.  ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ Read More…