കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നു ആരോപിച്ച് വിനായകന്‍ തന്നെയാണ് ആദ്യം പൊലീസിനെ വിളിച്ചുവരുത്തിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ Read More…
Tag: malayalam actor
പ്രശസ്ത നടൻ ടി പി മാധവൻ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ മികവുറ്റ അഭിനേതാവും “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600ലധികം മലയാള ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, എട്ടുവർഷമായി പത്തനാപുരം ഗാന്ധിഭവനിൽ താമസിച്ചു വരികയായിരുന്നു. 1975ൽ ‘രാഗം’ എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമാരംഗത്ത് എത്തിയത്, ആദ്യ അവസരം അദ്ദേഹത്തിന് നൽകിയത് പ്രശസ്ത നടൻ മധുവായിരുന്നു. ജീവിതത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലും, ഗാന്ധിഭവനിൽ അഭയം പ്രാപിച്ച ശേഷവും, അദ്ദേഹം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. Read More…



