ന്യൂഡല്‍ഹി: മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള മനോള സന്നദ്ധത എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു മനോള മാര്‍ക്വേസ് സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചത്. പരിശീലക സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും മനോള മാര്‍ക്വേസും ധാരണയായിതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കെ. സത്യനാരായണയെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് Read More…


