ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും മാധ്യമങ്ങളുടെ പങ്കും ശക്തിപ്പെടുത്തുന്നതിനായി “പങ്കാളികളെ ബന്ധിപ്പിച്ച് ജനാധിപത്യം ശക്തിപ്പെടുത്തുക: തിരഞ്ഞെടുപ്പിലെ മാധ്യമങ്ങളുടെ പങ്ക്” എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ECI) ആദ്യ അഖിലേന്ത്യാ മാധ്യമ സമ്മേളനം 2026 സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 380-ലധികം മാധ്യമപ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ ഭരണഘടനയും തിരഞ്ഞെടുപ്പ് നിയമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളും അനുസരിച്ചാണ് നടത്തുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ Read More…


