Kerala News

മെമു ട്രെയിനുകള്‍ക്ക് ആശ്വാസവാര്‍ത്ത; ഇനി 12 കോച്ചുകളുമായി സർവീസ്

കൊച്ചി: ദീർഘകാലമായി യാത്രക്കാരുടെ പ്രതിഷേധങ്ങളും നിവേദനങ്ങളും തുടരുന്നതിനിടെ, പാലക്കാട്–എറണാകുളം മെമു ട്രെയിനില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവരെ എട്ട് കോച്ചുകളുമായി ഓടിയിരുന്ന ട്രെയിന്‍ ഇനി 12 കോച്ചുകളോടെയാണ് സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും. പാലക്കാട്–എറണാകുളം (66609, 66610) സര്‍വീസിനൊപ്പം കൊല്ലം–എറണാകുളം (06169, 06170), കൊല്ലം–കോട്ടയം (66316, 66315) മെമു ട്രെയിനുകളിലും നാല് അധിക കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 12 കോച്ചുകളാക്കി ഉയര്‍ത്തും. 610 സീറ്റുകളുള്ള Read More…

Kerala News

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുദിച്ചു

കോട്ടയം: എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്. ഏറ്റുമാനൂരിലെ Read More…

Kerala News

എറണാകുളം – ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടി

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.