മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെഭാഗമായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ റോഡുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കാടുകൾ യാത്രികർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പഞ്ചായത്തിനാകട്ടെ ഇതുവരെ പൊതുവഴിയിലെ പുല്ലുകൾ വെട്ടി വൃത്തിയാക്കുന്നതിനുള്ള പദ്ധതികളും ഇല്ലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് പുല്ലുവെട്ടിയിരുന്നു. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ വന്ന പുതിയ നിബന്ധനകളെ തുടർന്ന് ആ പ്രവർത്തനം ഏറ്റെടുക്കാൻ എൻ ആർ ജി വിഭാഗത്തിനും കഴിയാതെ വന്നു.ഈ സാഹചര്യത്തിലാണ് മുരിയാട് Read More…


