പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൽപ്പാത്തി ഗ്രാമത്തിലായിരുന്നു ഇരുവരും ഒന്നിച്ച് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം വീടുകയറി ഇറങ്ങിയ മന്ത്രിയും സ്ഥാനാർത്ഥിയും മണ്ഡലത്തിലെ വികസന കാര്യങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി ഒരുക്കാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ പരിശ്രമിക്കുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൽപ്പാത്തി സംഗീതോത്സവുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും അത്തരം ആവശ്യം ഉയർന്നാൽ അർഹമായ പരിഗണന കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.ജൈനിമേട് താമരക്കുളത്ത് നിന്നാണ് സ്ഥാനാർത്ഥി രാവിലെ പര്യടനം ആരംഭിച്ചത്.പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച നിരവധി ഗുണഭോക്താക്കളെ സ്ഥാനാർത്ഥി കണ്ടുമുട്ടി .മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കാൻ പിൻതുണ തേടികറുകോടിയിൽ നഗരസഭാ മൂന്നാം വാർഡ് കൗൺസിലറും ബി.ജെ.പി സോണൽ സെക്രട്ടറിയുമായ വി നടേശൻ്റെ വസതി സ്ഥാനാർത്ഥി സന്ദർശിച്ചു. നഗരസഭയിലെ മുതിർന്ന ബി.ജെ.പി കൗൺസിലറായ നടേശൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എല്ലാ പിൻതുണയും ഉറപ്പ് നൽകി.മഹാകവി ഒളപ്പമണ്ണയുടെ സഹധർമ്മിണി ശ്രീദേവി അന്തർജ്ജനത്തെയും സ്ഥാനാർത്ഥി സന്ദർശിച്ചു. എല്ലാ പിൻതുണയും അവർ ഉറപ്പ് നൽകി.മോദി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ പാവപ്പെട്ടവർക്ക് ആശ്രയമാകുന്നുണ്ടെന്ന് ശ്രീദേവി അന്തർജ്ജനം പറഞ്ഞു.തുടർന്ന് കേശവ നഗരം,ദേവി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണം നടന്നു. ശ്രീ ശ്രീ നാരായണീയ സത്സംഗംഗീതാ പാരായണ ക്ളാസിനെത്തിയ അമ്മമാരോടും, സഹോദരിമാരോടും സ്ഥാനാർത്ഥി സംവദിച്ചു.
Related Articles
മഹാരാജാസ് കോളേജ് ; മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്റെ ഈ മികച്ച നേട്ടം. കരിക്കുലം, വിദ്യാർത്ഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. മഹാരാജാസ് എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടിയിട്ടുണ്ട്. രാജ്യത്തെ ഒന്നാം സ്ഥാനം നേടിയത് ഹൈദരാബാദ് Read More…
‘ടോക്സിക്’ ചിത്രത്തിന് നിയമകുരുക്ക്; സെറ്റ് നിർമ്മാണത്തിനായി അനധികൃതമായി മരം മുറിച്ചതിന് കേസെടുത്ത് കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്
പ്രശസ്ത നടൻ യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമക്കെതിരെ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തിരിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മികച്ച പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുമ്പോൾ, സെറ്റ് നിർമ്മാണത്തിനായി വനമേഖലയിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. ബംഗളൂരുവിലെ ചിത്രീകരണത്തിനായാണ് 100-ൽപ്പരം മരങ്ങൾ അനധികൃതമായി മുറിച്ചതെന്നാണ് ആരോപണം. കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രെ മരംമുറിയുടെ വിവരങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ സ്ഥിരീകരിച്ചതായി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാക്കളെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. വൻബജറ്റിൽ ഒരുങ്ങുന്ന Read More…
കേരളത്തിൽ നാടകത്തിന് സ്ഥിരം വേദികൾ ഒരുക്കും – മന്ത്രി സജി ചെറിയാൻ
തൃശ്ശൂർ: കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിര വേദികൾ ഒരുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിരം നാടകവേദികളിലൂടെ നാടക കലാകാരന്മാർക്ക് സ്ഥിരമായി നാടകാവതരണം നടത്തുന്നതിനും ആസ്വാദകർക്ക് ആസ്വദിക്കുന്നതിനുമുള്ള വേദിയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് നാടകത്തിനായി ഒരു സ്ഥിരം വേദിയുടെ നിർമ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വരും Read More…