Entertainment News

‘ടോക്സിക്’ ചിത്രത്തിന് നിയമകുരുക്ക്; സെറ്റ് നിർമ്മാണത്തിനായി അനധികൃതമായി മരം മുറിച്ചതിന് കേസെടുത്ത് കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

പ്രശസ്ത നടൻ യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമക്കെതിരെ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേസെടുത്തിരിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മികച്ച പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുമ്പോൾ, സെറ്റ് നിർമ്മാണത്തിനായി വനമേഖലയിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.

ബംഗളൂരുവിലെ ചിത്രീകരണത്തിനായാണ് 100-ൽപ്പരം മരങ്ങൾ അനധികൃതമായി മുറിച്ചതെന്നാണ് ആരോപണം. കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രെ മരംമുറിയുടെ വിവരങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ സ്ഥിരീകരിച്ചതായി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാക്കളെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്.

വൻബജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലറിൽ, കിയാര അധ്വാനിയാണ് യഷിന്റെ നായികയായി അഭിനയിക്കുന്നത്. ‘ടോക്സിക്’ 2025 ഏപ്രിലിൽ പ്രേക്ഷകരുടെ മുന്നിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *