Kerala News

വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന നികുതി കുടിശികയുള്ളവർക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷത്തിലധികം നികുതി കുടിശികയുള്ളതുമായ വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തേക്ക് അടയ്‌ക്കേണ്ട നികുതിയുടെ 30%യും, സ്വകാര്യ Read More…

Kerala News

സാമൂഹിക പെൻഷൻ പദ്ധതിയിൽ അനർഹരെ കണ്ടെത്താൻ സർക്കാർ നടപടികൾ സജീവമാക്കുന്നു

സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിൽ നിന്ന് അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികൾ കർശനമാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യത്യസ്ത വകുപ്പ് ഡാറ്റാബേസുകൾ ഉപയോഗിച്ച് ഗുണഭോക്താക്കളെ വിലയിരുത്തും. മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ ഡാറ്റ, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ വിവരങ്ങൾ പരിശോധിച്ച് ആഡംബര കാർ ഉടമകളും, വലിയ ഭൂമിയും വീടും ഉള്ളവരെയും കണ്ടെത്തും. ഒരു ലക്ഷം രൂപയിൽ അധികം കുടുംബവരുമാനമുള്ളവരെ സിവിൽ സപ്ലൈസ് ഡാറ്റ ഉപയോഗിച്ച് തിരിച്ചറിയും. അനർഹരായി കണ്ടെത്തിയവരുടെ പെൻഷൻ വിതരണം Read More…