പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാർ സേവനങ്ങൾ എളുപ്പവും സുരക്ഷിതവുമായ രീതിയിൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങളെ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമപദ്ധതികൾ, പെൻഷൻ, ഫീസ് അടച്ചുപിരിവുകൾ, വിവിധ അപേക്ഷകൾ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ Read More…


