Health India International Medical News

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ രാജ്യത്തെ ഡോക്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ നട്ടെല്ലാണ് ഡോക്ടർമാരുടെ കഠിനാധ്വാനവും കരുണയും അർപ്പണബോധവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ആരോഗ്യരംഗം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചെന്നും ബിരുദ-ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ വലിയ തോതിൽ കൂട്ടിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ ആരോഗ്യ സേവനരംഗം Read More…