സർവീസ് റോഡുകൾ പൂർത്തിയാക്കണം; തെരുവുവിളക്കുകൾ തെളിയണം; ഫ്ലൈഓവർ നിർമാണം വേഗത്തിലാക്കണം തൃശ്ശൂർ: ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാക്കാതെയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാതെയും നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയപാതകളിൽ ടോൾ പിരിക്കുന്നതിനെ ബിജെപി എതിർക്കുന്നില്ല. എന്നാൽ ഗതാഗതക്കുരുക്ക് രൂക്ഷമായും സർവീസ് റോഡുകൾ പൂർണമായും പൂർത്തിയാകാതെയും തെരുവുവിളക്കുകൾ പ്രവർത്തിക്കാതെയും ഫ്ലൈഓവർ നിർമാണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും Read More…
Tag: national highway
ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളിലേക്ക് വീണു; അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
ആലപ്പുഴ: അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. രണ്ട് ഗര്‍ഡറുകളാണ് വീണത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കി പിക്കപ്പ്‌വാനിനുള്ളില്‍ കുടുങ്ങി മരിച്ച ഡ്രൈവറെ പുറത്തെടുത്തു. വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും Read More…



