പട്‌ന: ബിഹാറിൽ പ്രളയ സാഹചര്യം രൂക്ഷമായി. കനത്ത മഴയ്ക്കിടെ പട്‌നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദിയിലെ ജലനിരപ്പ് ‘ഏറ്റവും ഉയർന്ന പ്രളയനില’ (Highest Flood Mark) മറികടന്നു. ശനിയാഴ്ച രാവിലെ നാല് മണിക്കൂറിനിടെ ജലനിരപ്പ് 10 സെൻ്റിമീറ്റർ ഉയർന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്. സംസ്ഥാനത്തെ 11 ജില്ലകളിലായി 10.26 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഗംഗയ്ക്ക് പുറമെ ഗണ്ഡക്, കോസി, ബുഢി ഗണ്ഡക്, പുന്‍പുൻ, ഘാഘ്ര തുടങ്ങിയ നദികളും വിവിധ മേഖലകളിൽ അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി Read More…
Tag: NDRF
എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ അധികമായി ഉടന്‍ പ്രവർത്തനം ആരംഭിക്കും. പമ്പയിലെ സ്പോട്ട് ബുക്കിങ്ങ് താൽക്കാലികമായി നിർത്തി. നിലയ്ക്കലിലാകും ഇനി സ്പോട്ട് ബുക്കിങ്ങ് Read More…



