ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടന പാത സോൻപ്രയാഗ്–ഗൗരികുണ്ഡ്–കേദാർനാഥ് മേഖലയിലെ ആരോപിക്കപ്പെടുന്ന പരിസ്ഥിതി ലംഘനങ്ങളിൽ ഉത്തരാഖണ്ഡ് സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം അഫ്റോസ് അഹമ്മദ് എന്നിവരടങ്ങിയ പ്രിൻസിപ്പൽ ബെഞ്ചാണ് വിഷയത്തിൽ ബന്ധപ്പെട്ട കക്ഷിക്ക് നോട്ടീസ് നൽകിയത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അമിത് ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ട്രൈബ്യൂണലിൻ്റെ നടപടി.


