India News Politics

ഭീകരവാദ കേസിൽ കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ: ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്ച കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കുൽഗാം, ബന്ദിപ്പോര ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. RC-02/2026/NIA/JMU എന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ വീടുകളിൽ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് പുറത്തുവിടുമെന്നാണ് സൂചന.