ന്യൂഡൽഹി: കോൺഗ്രസ് ഇന്നും “അടിയന്തരാവസ്ഥയുടെ മനോഭാവം” പിന്തുടരുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിശികാന്ത് ദുബെ രംഗത്ത്. പാർലമെൻ്റിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം അടിയന്തരാവസ്ഥക്കാലത്തെ സമീപനത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഏത് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിക്കണം, ആരുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്യണം എന്നതുവരെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് ദുബെ ആരോപിച്ചു. ഗായകൻ കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പോലും നിരോധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ മനോഭാവമാണ് ഇന്നും കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും പാർലമെൻ്ററി Read More…


