Kerala News

വിദ്യാർത്ഥികൾക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ  ലോകമാണ് നാഷണൽ സർവീസ് സ്‌കീം  നൽകുന്നത് : മന്ത്രി വി ശിവൻകുട്ടി

തന്റേതായ ചുരുങ്ങിയ ലോകത്തിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ വിശാലമായ ലോകമാണ്  എൻ.എസ്.എസ് പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം ഡയറക്ടറേറ്റ് തല അവാർഡ് ദാന ചടങ്ങായ നിസ്തുലം ജഗതി ഡി പി ഐ ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരള മിഷൻ, വിദ്യാകിരണം യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാർഥി വിദ്യാലയ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച, ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം Read More…

Kerala News

വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ – ക്യാമറാക്കണ്ണുകളുമായി എൻ.എസ്.എസ് വോളണ്ടിയർമാരും

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ  നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറാക്കണ്ണുകൾ പകർത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പ്രവർത്തനം ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം  എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും.  മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ  അവ പകർത്തി 9446700800 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. Read More…

Kerala News

ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷവും, വീ ദി പീപ്പിൾ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷവും, വീ ദി പീപ്പിൾ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പാനൽ അംഗം അഡ്വ. സുഷിൽ ഗോപാൽ ക്ലാസ് നയിച്ചു. നീതിയും, അവകാശങ്ങളും എല്ലാവർക്കും തുല്യമായിരിക്കണം എന്നതാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമെന്നും, ആത്മാഭിമാനത്തോടെ ജീവിക്കാൻ എല്ലാവർക്കും അവസരമുണ്ടാകണമെന്നും ക്ലാസിൽ ഉദ്ബോധിപ്പിച്ചു. എൻ.എസ്.എസ്. വളണ്ടിയർ ലീഡർ കുമാരി അന്ന ഡോറ റെജി ഭരണഘടന ആമുഖം അവതരിപ്പിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ പാവന Read More…