കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും എന്നാണ് അറിയിപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ Read More…


