സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിർവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്‌കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താൽപര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ Read More…
Tag: p a mohammad riyas
നവീകരിച്ച ബേപ്പൂർ പോർട്ട് സ്തൂപം ഉദ്ഘാടനം ചെയ്തു
ബേപ്പൂർ പോർട്ട് ജംഗ്ഷനിലെ നവീകരിച്ച പോർട്ട് സ്തൂപം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ തുറമുഖം നിർമ്മാണത്തിൻ്റെ ഭാഗമായി 1982 ൽ സ്ഥാപിച്ച അടിസ്ഥാന ശിലാസ്തൂപമാണ് ഇപ്പോൾ നവീകരണം നടത്തിയത്. പ്രവർത്തികൾക്ക് വിനോദസഞ്ചാര വകുപ്പാണ് 2024 മാർച്ചിൽ 5.50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. സിൽക്കിനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. സ്തൂപത്തിൻ്റെ തകരാറിലായ ഭാഗങ്ങൾ നീക്കി നവീകരിച്ച് മോടിപിടിപ്പിക്കുകയും ഇൻ്റർലോക്കിങ്, ലൈറ്റ് പ്രവൃത്തികൾ നിർവഹിക്കുകയും പുതിയ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. Read More…



