ബേപ്പൂർ പോർട്ട് ജംഗ്ഷനിലെ നവീകരിച്ച പോർട്ട് സ്തൂപം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ബേപ്പൂർ തുറമുഖം നിർമ്മാണത്തിൻ്റെ ഭാഗമായി 1982 ൽ സ്ഥാപിച്ച അടിസ്ഥാന ശിലാസ്തൂപമാണ് ഇപ്പോൾ നവീകരണം നടത്തിയത്. പ്രവർത്തികൾക്ക് വിനോദസഞ്ചാര വകുപ്പാണ് 2024 മാർച്ചിൽ 5.50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. സിൽക്കിനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല.
സ്തൂപത്തിൻ്റെ തകരാറിലായ ഭാഗങ്ങൾ നീക്കി നവീകരിച്ച് മോടിപിടിപ്പിക്കുകയും ഇൻ്റർലോക്കിങ്, ലൈറ്റ് പ്രവൃത്തികൾ നിർവഹിക്കുകയും പുതിയ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും ചെയ്തു.
വിനോദസഞ്ചാര വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ്, വാർഡ് കൗൺസിലർമാരായ ടി രജനി, ഗിരിജ ടീച്ചർ, കെ രാജീവ്, നവാസ് വാടിയിൽ, ശമീന ടി കെ തുടങ്ങിയവർ സംബന്ധിച്ചു.





