ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. “ഞാൻ ദിമാഗി നക്സൽ ആണെന്നതിൽ അഭിമാനിക്കുന്നു” എന്നായിരുന്നു ചിദംബരത്തിൻ്റെ പ്രതികരണം. 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ‘ദിമാഗി നക്സലുകളെ’ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. വ്യവസ്ഥിതിക്കുള്ളിൽ ഇവർ വേരുറപ്പിച്ചിട്ടുണ്ടെന്നും നയങ്ങളെ സ്വാധീനിച്ച് സമൂഹത്തിന് ഭീഷണിയുയർത്തുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇവരെ ‘തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ’ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ചെങ്കോട്ടയുടെ കൊത്തളത്തിൽ Read More…


