മാതൃഭൂമി പാലക്കാട് മുൻ ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന പിടി രത്നസിംഗ് (76) അന്തരിച്ചു. കോഴിക്കോട് മാവൂർറോഡ് നടക്കാവിൽ പുത്തൻപറമ്പത്തു തയ്യിൽ വീട്ടിൽ പരേതനായ രാജരത്നത്തിൻ്റെ മകനാണ്. ഇന്ന് രാവിലെ ഭാര്യ വിടായ ചിറ്റൂർ പട്ടഞ്ചേരി അത്തിമണിയിലായിരുന്നു അന്ത്യം. മലപ്പുറം കോട്ടക്കലിൽ മാതൃഭൂമി സ്പെഷൻ കറസ്പേണ്ടന്റായാണ് 2000 ൽ വിരമിച്ചത്. പിനീട് കോയമ്പത്തൂരിൽ പത്തു വർഷത്തോളം ലേഖകനായിരുന്നു.ഭാര്യ: എം.ശൈലജ, മകൻ: ജിത്തുസിംഗ് (മാതൃഭൂമി, പാലക്കാട്), സഹോദരങ്ങൾ: പരേതനായ പി.സുരേന്ദ്രരാജ്, നിർമ്മലരത്നം,ഗീതരത്‌നം, പരേതയായ ശോഭനരത്നം.രത്നസിംഗ് എഴുതിയിരുന്ന പാലക്കാടൻ കാറ്റ് Read More…


