കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധന 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്സി) നിന്നും വ്യാജ വായ്പാ അനുമതികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് നടപടി. ലോണെടുത്ത തുക പി വി അന്‍വര്‍ വകമാറ്റിയതായി സംശയിക്കുന്നു എന്നാണ് ഇഡിയുടെ നിലപാട്. പി വി അന്‍വറിന്റെ വസതിക്ക് പുറമെ, മെസ്സേഴ്‌സ് മലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മെസ്സേഴ്‌സ് പിവി ആര്‍ Read More…
Tag: P V anwar
പിവിഅന്‍വര്‍ തൃണമൂല് സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിന്നാലെ പിവി അന്‍വറിനെ തൃണമൂല് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. തൃണമൂല് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമായാണ് ഈ നിയമനം നടത്തിയത് എന്നതാണ് പാര്‍ട്ടി വാര്ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുതിര്‍ന്ന തൃണമൂല് നേതാക്കളുടെ സംഘം കേരളത്തിലെത്തുമെന്ന സൂചനകളുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേവും മഹുവാ മൊയ്ത്രയുമാണ് വഹിക്കുന്നത്. നേതാക്കളുടെ സന്ദര്‍ശനത്തിനൊത്തിയ്‍ക്കാണ് പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുക. രാവിലെ സ്പീക്കര്‍ എ.എന്‍. Read More…
പിവി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഔപചാരികമായി പ്രവേശനം
തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവിഅന്‍വര്‍ രാജി സമര്‍പ്പിച്ചു. സ്പീക്കറെ കണ്ട് ഔപചാരികമായി രാജിക്കത്ത് കൈമാറി. നിയമസഭയുടെ കാലാവധി തീരാന് ഒന്നേകാല്‍ വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹം എംഎല്‍എ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം പിവി അന്‍വര്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റതോടെ അന്‍വറിന്റെ രാജിക്ക് സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നതിനാല്‍ ഇതിന് ഔപചാരികത മാത്രമായിരുന്നു ബാക്കിയുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച നിലമ്പൂര്‍ എംഎല്‍എ സ്ഥാനം കൈവിടാതെ Read More…
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ റിമാന്‍ഡിന് Read More…
സ്ഥാനാർത്ഥിയെ പിൻവലിച്ചതായി പി.വി അൻവർ
പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
RSS-ADGP ചർച്ച: ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അജിത് കുമാറും പി. ശശിയും; പി.വി. അൻവർ
മലപ്പുറം: ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി വച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎൽഎ പി.വി. അൻവർ. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്താത്തതിന് പിന്നിൽ അജിത് കുമാറും പോളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണെന്ന് അൻവർ വെളിപ്പെടുത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്റലിജൻസ് റിപ്പോർട്ട് തന്നെ നല്കിയിരുന്നിട്ടും മുഖ്യമന്ത്രിക്ക് അതിൽ നേരത്തെ അറിയില്ലായിരുന്നുവെന്നും, അവരെ വിശ്വസിച്ചവർ ചതിച്ചോ എന്ന് മുഖ്യമന്ത്രി ഇപ്പോൾ പരിശോധിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. Read More…
പി.വി. അൻവർ ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയെ നേരിട്ട് കാണും
തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ വലിയ വിവാദങ്ങൾ ഉയർന്നതിനു ശേഷം, പി.വി. അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തുന്നു. അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ സാധ്യതയുണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ പുനഃക്രമീകരണ നടപടികളെക്കുറിച്ച് എത്ര മണിക്ക് കാണുമെന്നും പരാതി എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ നിയോഗിച്ചതും, എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാത്തതും, എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റിയതുമായ വിഷയങ്ങളിൽ, പി.വി. അൻവറിന്റെ Read More…




