Kerala News

വീണ്ടും പടയപ്പയുടെ പരാക്രമം; വാഹനങ്ങളും വഴിയോരക്കടകളും തകര്‍ത്തു

തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്തു. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു. ആന പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചുആളപായമില്ല.

Kerala News

മദപ്പാട് സ്ഥിരീകരിച്ചു; പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇടതു ചെവിക്കു സമീപമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകുകയും, പരിശോധനയ്‌ക്ക് ശേഷം ഡോക്ടർ മദപ്പാട് സ്ഥിരീകരിക്കുകയും ചെയ്തു. നാളുകളായി പടയപ്പ ഉൾക്കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം നിരീക്ഷണത്തിനായി 5 പേരടങ്ങുന്ന പ്രത്യേക വാച്ചർ സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്. ആനയുടെ സാന്നിധ്യ Read More…

Kerala News

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇടത് ചെവിക്ക് സമീപം മദപ്പാട് കണ്ടുപിടിച്ചതിനെ തുടർന്ന്, ആനയുടെ ചിത്രങ്ങൾ വെറ്ററിനറി ഡോക്ടർ പരിശോധിച്ചപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. വനം വകുപ്പ് പ്രത്യേക വാച്ചർമാരെ നിയോഗിച്ചു. ഇതിനകം ആർആർടി (റാപിഡ് റസ്‌പോൺസ് ടീം) പടയപ്പയെ നിരീക്ഷിച്ചുവരുകയാണ്. പടയപ്പ മദപ്പാട് തുടങ്ങിയാൽ അക്രമാസക്തനാകുന്നത് പതിവാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യം മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്. അതിനുശേഷം, പടയപ്പ നിരവധി വീടുകളും വാഹനങ്ങളും തകർത്തിരുന്നു. നാളുകളായി Read More…