സ്ത്രീകളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിഹാറിലെ പൂർണിയ എംപിയും സ്വതന്ത്ര സ്ഥാനാർഥിയുമായ പപ്പു യാദവ് തൻ്റെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ സ്ത്രീകൾ രാഷ്ട്രീയത്തിൽ മുന്നേറാൻ വ്യക്തിപരമായ വിട്ടുവീഴ്ചകൾ ചെയ്യുമെന്ന തരത്തിലുള്ള പരാമർശം അദ്ദേഹം നടത്തിയിരുന്നു. ഈ പ്രസ്താവനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക വിമർശനങ്ങൾ ഉയർന്നു. പപ്പു യാദവിൻ്റെ പരാമർശത്തിൽ എൻഡിഎ നേതാക്കളും ബിഹാറിലെ സംസ്ഥാന വനിത കമ്മീഷനും ശക്തമായി അപലപിച്ചു. പ്രസ്താവന അപമാനകരവും അനുചിതവുമാണെന്ന് എൻഡിഎ നേതാക്കളും കമ്മീഷനും ആരോപിച്ചു. വിമർശനം Read More…


