Kerala News

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കും പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. പെരിങ്ങൽക്കത്ത് താരതമ്യേന ചെറിയ റിസർവോയർ ആയതിനാലും മഴ ശക്തമായി തുടരുന്നതിനാലും സുരക്ഷിതമായ അളവിൽ ഡാമിലെ ജലവിതാനം ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതിഭീമമായ മഴയുണ്ടാകുന്ന പക്ഷം അടിയന്തര ഘട്ടത്തിൽ രാത്രികാലങ്ങളിലും ഷട്ടറുകൾ തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാവുന്നതാണെന്ന് നേരത്തെ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ സുരക്ഷയെ കരുതി Read More…