മൈസൂരു: ഇന്ത്യയിൽ ശാസ്ത്രവും ആത്മീയതയും പരസ്പരം കൈകോർത്താണ് മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജ്യോതിശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ യുവാക്കൾ വലിയ മുന്നേറ്റങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ മൈസൂരു രാജകുടുംബം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. മൈസൂരു സർവകലാശാല സ്ഥാപിച്ചതും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) ഭൂമി സംഭാവന ചെയ്തതും ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാമുണ്ഡി കുന്നുകളുടെ താഴ്‌വാരത്തുള്ള മൈസൂരു സർവകലാശാലാ ക്യാമ്പസിൽ അത്യാധുനിക സൗകര്യങ്ങളോടെ Read More…


