India News Politics Technology

ഇന്ത്യയിൽ ശാസ്ത്രവും ആത്മീയതയും കൈകോർക്കുന്നു: പ്ലാനറ്റേറിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മൈസൂരു: ഇന്ത്യയിൽ ശാസ്ത്രവും ആത്മീയതയും പരസ്പരം കൈകോർത്താണ് മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജ്യോതിശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ യുവാക്കൾ വലിയ മുന്നേറ്റങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ മൈസൂരു രാജകുടുംബം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. മൈസൂരു സർവകലാശാല സ്ഥാപിച്ചതും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) ഭൂമി സംഭാവന ചെയ്തതും ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാമുണ്ഡി കുന്നുകളുടെ താഴ്‌വാരത്തുള്ള മൈസൂരു സർവകലാശാലാ ക്യാമ്പസിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കോസ്മോസ് പ്ലാനറ്റേറിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ച പ്ലാനറ്റേറിയം ഇന്ത്യയിലെ ആദ്യത്തെ എൽഇഡി ഡോം പ്ലാനറ്റേറിയമാണെന്നും പ്രപഞ്ചത്തെ അടുത്തറിയാൻ സന്ദർശകർക്ക് മികച്ച അനുഭവം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *