Business Economy India Kerala News

ഗുരുവായൂർ ക്ഷേത്രം; ഭണ്ഡാര വരവ് 6.23 കോടിരൂപ


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (നവംബർ 13 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 23, 73,661 രൂപ. 1കിലോ 313ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 7 കിലോഗ്രാം 355 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 4 ഉം നിരോധിച്ച ആയിരം രൂപയുടെ 3 ഉം കറൻസികളും 500 ൻ്റെ 28 കറൻസിയും ലഭിച്ചു.

ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ ഭണ്ഡാരങ്ങൾ വഴി
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,14,110 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 61,492 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,09,912രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 3,192 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 1,30,124 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,29,565 രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *