Kerala News

ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; 23 പൊലീസുകാരെ നല്ലനടപ്പിന് അയച്ചു; സന്നിധാനത്ത് മൊബൈൽ ഫോണുകൾക്ക് പൂർണ്ണ വിലക്ക്

ശബരിമല: പതിനെട്ടാംപടിയില് ഫോട്ടോഷൂട്ട് നടത്തിയ 23 പൊലീസുകാരെ എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം നല്ലനടപ്പുപരിശീലനത്തിന് അയച്ചു. കണ്ണൂര് നാലാം ബറ്റാലിയനില്‍ ആണ് ഇവരുടെ പരിശീലനം നടക്കുക. എസ്എപി ക്യാമ്പിലെ ഈ പൊലീസുകാര്‍ നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ നിന്ന് മുകളിലേക്കുള്ള ഭാഗത്ത് വരിവരിയായി നിന്നു ഫോട്ടോ എടുത്തതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോർഡും ഹൈക്കോടതിയും സംഭവത്തില്‍ പ്രതികരിച്ചു. മകരവിളക്ക് സീസണില് തീര്‍ത്ഥാടകരുടെ കൃത്യമായ നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്തിയ പൊലീസ് സംഘമായിരുന്നിട്ടും ഇത്തരം ഫോട്ടോ ഷൂട്ട് Read More…