Health India Kerala News

രാസമാലിന്യം നിറഞ്ഞ് എറിയാട് ഗ്രാമം; നീക്കാൻ രണ്ടു കോടി വേണം

എറിയാട് പഞ്ചായത്തിലെ തണ്ണീർത്തടങ്ങളും തോടുകളും ഭൂമികളും നികത്താൻ ഉപയോഗിച്ച രാസമാലിന്യം കലർന്ന മണൽ നീക്കം ചെയ്യുന്നത് പഞ്ചായത്തിൻ്റെ ചുമലിലിട്ട് ജില്ലാ ഭരണകൂടം. മാലിന്യം കലർന്ന മണ്ണ് മാറ്റാനായി രണ്ടുകോടി രൂപയോളം ആവശ്യമാണ്. ഇതു കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ പറഞ്ഞു. രണ്ടു വാർഡിലെ മാലിന്യം നീക്കാൻ 45 ലക്ഷം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മാലിന്യം പഞ്ചായത്ത് നീക്കി ഇതിന് ചെലവാകുന്ന തുക ഭൂവുടമകളിൽനിന്ന് ഈടാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും ഭൂവുടമകളിൽനിന്ന് പണം ഈടാക്കാൻ Read More…

Kerala News

ഗണേശോത്സവം: പരിസ്ഥിതി സൗഹൃദമായ ആഘോഷത്തിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ

പരിസ്ഥിതി സൗഹൃദമായ ഗണേശോത്സവം ഉറപ്പാക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2010-ൽ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തിറക്കിയതും 2020-ൽ പുതുക്കിയതുമായ മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ. വിഗ്രഹ നിമജ്ജനത്തിനായി പരമാവധി ചെറുതും കളിമണ്ണിൽ നിർമിച്ചതുമായ വിഗ്രഹങ്ങൾ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾ ഒഴിവാക്കണം. വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുമുമ്പ് അതിലെ അലങ്കാരങ്ങൾ, പൂക്കൾ, മാലകൾ, തുണികൾ എന്നിവയെല്ലാം നീക്കം ചെയ്യണം. ഈ മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരാത്ത രീതിയിൽ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യണം. വിഗ്രഹങ്ങൾ Read More…