Kerala News

കതിർപ്പിള്ളി കുളം നവീകരണത്തിന് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം വെസ്റ്റ് 11-ാം വാർഡിലെ കതിർപ്പിള്ളി കുളം നവീകരണത്തിൻ്റെ പാതയിലേക്ക് . 37 വർഷത്തിന് ശേഷമാണ് കതിർപ്പിള്ളി കുളം നവീകരിക്കാനുള്ള നടപടികൾക്ക് തുടക്കമായത് . സർവ്വേ നടപടികൾ പൂർത്തീകരിച്ച് കുളം വൃത്തിയാക്കി കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തികൾ ഉയർത്തി ആവശ്യമായ ലൈറ്റിങ്ങും നടപാതയും റാംപും അടക്കമുള്ള പ്രവർത്തികളാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം കുളത്തിനു ചുറ്റും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുകയും, കുളം വൃത്തിയാക്കുകയും റാമ്പു നിർമ്മിക്കുകയും ചെയ്യുക എന്നതാണ്. 2-ാം ഘട്ടത്തിൽ Read More…