ന്യൂഡൽഹി: ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാക്കുന്ന ലോകബാങ്കിൻ്റെ പുതിയ റിപ്പോർട്ട് നരേന്ദ്ര മോദി സർക്കാരിൻ്റെ നയങ്ങളുടെ പ്രതിഫലനമാണെന്ന് ബിജെപി. തുടർച്ചയായ നയപരമായ ഇടപെടലുകളാണ് ദാരിദ്ര്യനിരക്ക് കുറയ്ക്കാൻ സഹായിച്ചതെന്ന് ബിജെപി വ്യക്തമാക്കി. ലോകബാങ്ക് റിപ്പോർട്ടും മറ്റ് കണക്കുകളും ഉദ്ധരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ മാറ്റങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിലുമാണ് ഇന്ത്യയുടെ പുരോഗതി പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരിലേക്ക് വികസനത്തിൻ്റെ Read More…


