ആഞ്ഞടിച്ച ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ ജനജീവിതം താറുമാറാക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിലും പുതുച്ചേരിയിലുമായി 9 പേർ മരണപ്പെടുകയും നിരവധി പേർ ദുരിതമനുഭവിക്കുകയും ചെയ്തു. പുതുച്ചേരിയിൽ റെക്കോർഡ് മഴ പെയ്തതോടെ നിരവധി വീടുകളും പ്രധാന ബസ് ഡിപ്പോയും വെള്ളത്തിൽ മുങ്ങി. സബ് സ്റ്റേഷനുകളിലേക്കും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം നിലച്ചത് പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങൾ കടുത്ത വെല്ലുവിളിയാകുന്നു. Read More…


