ന്യൂഡല്‍ഹി: ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്. 2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്. ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ് ആധാര്‍ Read More…


